മലപ്പുറം: പ്രണയം നടിച്ച് കോളേജ് വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ പിടിയില്‍. കൊപ്പം വിളയൂര്‍ പഞ്ചായത്തിലെ കരിങ്കനാട് പുത്തന്‍പീടിയേക്കല്‍ മുഹമ്മദ് ജാബിറിനെയാണ് വളാഞ്ചേരി സിഐ കെഎം സുലൈമാന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. നിര്‍ധന കുടുംബത്തില്‍പെട്ട പെണ്‍കുട്ടിയെ ലെംഗികമായി ചൂഷണം ചെയ്യുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.