ഹൈദരാബാദ്: എയര്‍ ഇന്ത്യ പുതുതായി 500 പൈലറ്റുമാരേയും 1,500 കാബിന്‍ ക്രൂകളേയും നിയമിക്കാന്‍ ഒരുങ്ങുന്നു. വ്യോമഗതാഗത സര്‍വീസുകള്‍ വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം .അടുത്ത മൂന്ന് വര്‍ഷത്തിനകം നിയമനം പൂര്‍ത്തിയാകും. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ എയര്‍ ഇന്ത്യ പുതുതായി 100 വിമാനങ്ങള്‍ കൂടി സര്‍വീസിനായി നിയോഗിക്കുമെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം എയര്‍ ഇന്ത്യ 200 പൈലറ്റുമാരെ പരിശീലിപ്പിച്ചിരുന്നു. ഇവരില്‍ 78 പേരെ മാത്രമേ നിയമിച്ചുള്ളൂ. ഇവരെ വിവിധ റൂട്ടുകളില്‍ സര്‍വീസിനായി നിയോഗിച്ചിട്ടുണ്ടെന്നും എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ പ്രതികരിച്ചു. വരുന്ന ഡിസംബറോടെ 150 ഓളം ട്രെയിനികള്‍ പൈലറ്റ് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങും. നിലവില്‍ 858 പൈലറ്റുമാരാണ് എയര്‍ ഇന്ത്യയിലുള്ളത്.