ബംഗളൂരു: എയര്‍ ഇന്ത്യയില്‍നിന്ന് ആഭ്യന്തര യാത്രക്കാര്‍ക്കു മണ്‍സൂണ്‍ ബൊണാന്‍സ. ഇന്ത്യയിലെ യാത്രയ്ക്ക് 1777 രൂപ മുതല്‍ ടിക്കറ്റ് കിട്ടും. ഓഫര്‍ യാത്രയ്ക്ക് ഈ മാസം 10 മുതല്‍ 12 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ആഭ്യന്തര നെറ്റ്‌വര്‍ക്കിലെ 66 സ്റ്റേഷനുകളിലേക്കുള്ള യാത്രയ്ക്കാണു ടിക്കറ്റ് നല്‍കുന്നത്. ജൂലായ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള സമയത്തേക്കാണു ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്.
എയര്‍ ഇന്ത്യാ വെബ്സൈറ്റ്, എയര്‍ ഇന്ത്യാ ബുക്കിങ് കേന്ദ്രങ്ങള്‍, 24X7 ഹെല്‍പ് ലൈന്‍ തുടങ്ങി എല്ലാ സംവിധാനങ്ങളില്‍നിന്നും ഈ ഓഫര്‍ ടിക്കറ്റുകള്‍ ലഭിക്കും.