വിവാഹത്തിന് ശേഷം അമല പോള്‍ ചിത്രങ്ങളില്‍ കരാര്‍ ഒപ്പിടുന്നത് മാതാപിതാക്കളെ അസ്വസ്ഥരാക്കി; മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകുമെന്ന് വിജയ്; എന്നാല്‍ അമല ഒന്നും പ്രതികരിച്ചില്ല

ചെന്നൈ: നടി അമല പോളും സംവിധായകന്‍ എഎന്‍ വിജയ്‌യുമായുള്ള വിവാഹമോചന വാര്‍ത്ത സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ആദ്യമായി ഈ വിഷയത്തെകുറിച്ച് വിജയ് പ്രതികരിച്ചു. വിവാഹശേഷമുള്ള അമലയുടെ സിനിമാ മോഹമാണ് ബന്ധത്തിന് വിള്ളല്‍ വീഴാന്‍ കാരണമെന്നാണ് അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹത്തിന് ശേഷം അമല തുടരെ തുടരെ ചിത്രങ്ങളില്‍ കരാര്‍ ഒപ്പിടുകയായിരുന്നു. ഇത് വിജയ്‌യുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ വിജയ് പ്രതികരിച്ചത് ഇങ്ങനെ ‘ഇപ്പോള്‍ ഇതിനെക്കുറിച്ച് ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കുടുംബങ്ങള്‍ ഇതില്‍ ബന്ധപ്പെട്ട് കിടക്കുന്നു. എന്തുതന്നെ ആയാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനവുമായി മുന്നോട്ട് പോകും ‘.എന്നാല്‍ അമല പോള്‍ ഈ വിഷയത്തില്‍ ഒന്നും പ്രതികരിക്കാന്‍ തയ്യാറല്ല. 2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എഎല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. ജൂണ്‍ 7ന് വിവാഹനിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം.

© 2024 Live Kerala News. All Rights Reserved.