പുല്‍പ്പള്ളി: വടനാട്ടില്‍ വീണ്ടും കാട്ടാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തി. കാട്ടനയുടെ മസ്തിഷ്‌കത്തില്‍ വെടിയുണ്ട പതിഞ്ഞിരിക്കുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചാണ് കാട്ടാനയെ വെടിവെച്ച് കൊന്നതെന്ന് സംശയം. ചെതലയം നെയ്കുപ്പ സെക്ഷനിലെ വനാതിര്‍ത്തിയില്‍ മേലേകാപ്പ് നാരായണന്റെ കൃഷിയിടത്തിലാണ് പിടിയാനയെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ജഢത്തിന് ഒരു ദിവസം പഴക്കമുളതായി സൂചന. ഇന്നലെ ഉച്ചയോടെയാണ് നാട്ടുകാര്‍ ആന വെടിയേറ്റ്ചരിഞ്ഞ വിവരം അറിയുന്നത്. തുടര്‍ന്ന് ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.