സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി; വെടിയേറ്റതെന്ന് പ്രാഥമിക നിഗമനം

സുല്‍ത്താന്‍ ബത്തേരി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കാട്ടാന ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 10 വയസ് പ്രായമുള്ള പിടിയാനയെയാണ് ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വെടിയേറ്റ് ചരിഞ്ഞതാണെന്ന് പ്രാഥമിക നിഗമനം. പുല്‍പ്പള്ളി റോഡിലെ നാലാംമൈലില്‍ വനത്തിനുള്ളില്‍ റോഡിനോട് ചേര്‍ന്നാണ് കാട്ടാനയുടെ ജഡം നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍, വെടിയേറ്റതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമെ സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് വനം വകുപ്പ് അറിയിച്ചു. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.

© 2024 Live Kerala News. All Rights Reserved.