കോടിയേരിയെ ഏലസ്സിന്റെ പേരില്‍ കല്ലെറിയുന്നവര്‍ അറിയുക: കയ്യില്‍ കെട്ടിയിരിക്കുന്നത് പ്രമേഹരോഗ നിര്‍ണ്ണയത്തിനായുള്ള ചിപ്പ്

തിരുവനന്തപുരം: പയ്യന്നൂര്‍ പ്രസംഗത്തിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി കൈപൊക്കിയപ്പോള്‍ കുപ്പായത്തിനുള്ളില്‍ കെട്ട് കണ്ടത്. ഇത് മാന്ത്രിക ഏലസ്സാണെന്ന് ഉടന്‍ ഏഷ്യാനെറ്റ് ചിത്രം വിചിത്രത്തിലൂടെ വ്യക്തമാക്കുകയും ചെയ്തു. പിന്നീട് സോഷ്യല്‍മീഡിയയിലെ ട്രോളുകളും അദേഹത്തെ വെറുതെ വിട്ടില്ല. കോടിയേരി ബാലകൃഷ്ണന് പ്രമേഹരോഗ നിര്‍ണ്ണയത്തിനായി ഡോക്ടര്‍ ഘടിപ്പിച്ച ചിപ്പാണെന്ന ഇപ്പോഴാണ് വ്യക്തമായത്. തിരുവനന്തപുരത്തെ പ്രമുഖ പ്രമേഹ രോഗ ചികിത്സാ വിദഗ്ധന്‍ ജ്യോതിദേവ് കോടിയേരിയുടെ വലതു കയ്യുടെ മുകളിലായി ഘടിപ്പിച്ച ചിപ്പാണിത. രക്തത്തിലെ പ്രമേഹത്തിന്റെ അളവ് രണ്ടാഴ്ചത്തേയ്ക്ക് നിരീക്ഷിക്കാനാണ് ഇത്തരത്തില്‍ ചിപ്പ് ഘടിപ്പിച്ചത്. കുളിക്കുമ്പോള്‍ ഈ ചിപ്പ് ഊരിപ്പോകാതിരിക്കാനായി കയ്യോട് ചേര്‍ത്ത് പ്ലാസ്റ്റര്‍ ഉപയോഗിച്ച് ഇത് ഒട്ടിച്ചിരുന്നു. ചാനല്‍ ഇത് ആഘോഷമാക്കിയതോടെ തന്നെ കാണാന്‍ വരുന്നവരെയൊക്കെ ചിപ്പ് കാണിക്കേണ്ട ഗതികേടിലാണിപ്പോള്‍ അദേഹം.

© 2024 Live Kerala News. All Rights Reserved.