കോടിയേരിയുടെ കുപ്പായക്കൈയ്ക്കുള്ളില്‍ കണ്ടത് മാന്ത്രിക ഏലസ്സ്? പൂമൂടലിന് പിന്നാലെ വീണ്ടും കോടിയേരിയെത്തേടി പുതിയ വിവാദം; സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച

കണ്ണൂര്‍: ഭാര്യ ക്ഷേത്രത്തില്‍ പൂമുടല്‍ നടത്തിയതിനെത്തുടര്‍ന്ന് ഏറെ വിവാദങ്ങളില്‍പ്പെട്ടയാളാണ് കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍ അദേഹം മാന്ത്രി ഏലസ്സ് കെട്ടുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാവുമോ? പയ്യന്നൂരില്‍ വിവാദ പ്രസംഗം നടത്തിയ കോടിയേരി ബാലകൃഷ്ണന്‍ വലതു കൈ ഉയര്‍ത്തിയപ്പോള്‍ കുപ്പായക്കൈയ്ക്കുള്ളില്‍ എന്തോ ഒരു കെട്ടുണ്ടായിരുന്നു. മാധ്യമ ക്യാമറകള്‍ അത് സൂം ചെയ്തപ്പോള്‍ ഒരു വെള്ളി ഏലസ്സാണെന്ന സംശയം ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചിത്രം വിചിത്രം എന്ന ഹാസ്യ പരിപാടി ഉറപ്പിക്കുന്നു ഇത് ഇത് ഏലസ്സ് തന്നെ! പാര്‍ട്ടിക്കെതിരെ അക്രമവുമായി വരുന്നവരെ കായികമായി നേരിടാന്‍ ആഹ്വാനം ചെയ്യുന്ന ഏറെ വിവാദമായ പ്രസംഗത്തില്‍ വാക്കുകള്‍ക്ക് മൂര്‍ച്ഛ കൂട്ടാനാണ് കോടിയേരി കൈ പൊക്കിയത്. ഇനി വല്ല ആര്‍എസ്എസുകാരുടെയും ആക്രമണം ഏല്‍ക്കാതിരിക്കാന്‍ ഊതിക്കെട്ടിയതാണോ? എന്നുള്‍പ്പെടെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ പൊടിപൊടിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.