റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ സംഘത്തിന് വീണ്ടും തിരിച്ചടി; ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: റിയോ ഒളിമ്പിക്‌സിന് പുറപ്പെടുന്ന ഇന്ത്യന്‍ സംഘത്തിന് വീണ്ടും തിരിച്ചടി. ഷോട്ട്പുട്ട് താരം ഇന്ദ്രജീത് സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ സംഘത്തിലെ രണ്ടാമത്തെയാളാണ് നിരോധിത മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്നത്. നേരത്തെ ഗുസ്തി താരം നര്‍സിങും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. 28 കാരനായ ഇന്ദ്രജീത് 2014 ലെ ഏഷ്യന്‍ ഗെയിംസ് വെങ്കല മെഡല്‍ ജേതാവും നിലവിലെ ഏഷ്യയിലെ ലീഡ് താരവുമാണ്. നിരോധിച്ച മരുന്നുകളില്‍ ഉള്‍പ്പെട്ട സ്റ്റിറോയ്ഡ് ഉപയോഗിച്ചതായി ദേശീയ ഉത്തേജ വിരുദ്ധ സമിതി (നാഡ) കണ്ടെത്തുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.