കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു; രണ്ട് മാനുകളെ വേട്ടയാടിയ കേസിലും താരം കുറ്റവിമുക്തനായി

ജോധ്പൂര്‍: രാജസ്ഥാനില്‍ സൂരജ് ബര്‍ജാത്യയുടെ ‘ഹം സാത് സാത് ഹെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ രാജസ്ഥാന്‍ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണക്കോടതി വിധിക്കെതിരെ സല്‍മാന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി അംഗീകരിച്ചിരുന്നു. രണ്ടു കേസുകളായിരുന്നു സല്‍മാനെതിരെ ഉണ്ടായിരുന്നത്. സല്‍മാന്‍ ഉജിയാല ബക്കര്‍ എന്ന സ്ഥലത്തു രണ്ടു മാനുകളെ വേട്ടയിറച്ചിക്കായി വെടിവച്ചു കൊന്നു എന്നായിരുന്നു കേസ്. രണ്ടു കേസിലും സല്‍മാനെ വെറുതെ വിട്ടു. അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയുമായിരുന്നു ശിക്ഷ. മറ്റൊരു വേട്ടയാടല്‍ കേസില്‍ ഒരു വര്‍ഷം തടവിനും ശിക്ഷിച്ചിരുന്നു. ഈ രണ്ടു കേസുകളിലുമാണ് സല്‍മാനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത് വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും. സല്‍മാന്‍ഖാന്‍ പ്രതിയായ മാന്‍വേട്ടക്കേസ് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു.

© 2024 Live Kerala News. All Rights Reserved.