മദ്യപിച്ച് വാഹനമോടിച്ച് ഒരാളെ ഇടിച്ചുകൊന്നകേസില്‍ നടന്‍ സല്‍മാന്‍ഖാനെ കോടതി വെറുതെ വിട്ടു; സെഷന്‍കോടതിയുടെ ശിക്ഷ മുംബൈ ഹൈകോടതി റദ്ധാക്കി

മുംബൈ: മദ്യപിച്ച് വാഹനമോടിച്ച് ഒരാളുടെ മരണത്തിനും നാലു പേര്‍ക്കു പരുക്കേല്‍ക്കാനും കാരണമായ കേസില്‍ സെഷന്‍സ് കോടതി ജഡ്ജി ഡി.ഡബ്‌ള്യു. ദേശ്പാണ്ഡെ് സല്‍മാന് അഞ്ച് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ സല്‍മാന്‍ഖാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. തുടര്‍ന്നാണ് ഹൈക്കോടതി ഖാനെ വെറുതെ വിട്ടത്. 2022ലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ മേയില്‍ കേസ് പരിഗണിച്ച സെഷന്‍സ് കോടതി സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവാണ് വിധിച്ചിരുന്നത്. ഇതിനെതിരയാണ് സല്‍മാന്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. സംഭവ സമയം സല്‍മാനാണ് വാഹനമോടിച്ചതെന്ന ദൃക്‌സാക്ഷി മൊഴി പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്ന് ഹര്‍ജി പരിഗണിക്കവേ ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ സുരക്ഷാ ഭടന്‍ രവീന്ദ്ര പാട്ടീലിന്റെ മൊഴി ഭാഗികമായി മാത്രമേ വിശ്വസിക്കാനാകൂ. പൂര്‍ണ വിശ്വാസത്തിലെടുക്കാവുന്ന സാക്ഷിയല്ല രവീന്ദ്ര പാട്ടീല്‍. മദ്യപിച്ച് വാഹനമോടിച്ച സല്‍മാന്‍ ഖാന്‍ അങ്ങനെ ചെയ്യരുതെന്ന തന്റെ വാക്കുകള്‍ കേള്‍ക്കാന്‍ തയാറായില്ലെന്ന പാട്ടീലിന്റെ മൊഴി പൂര്‍ണമായും കണക്കിലെടുക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. 2007 ഒക്ടോബറില്‍ പാട്ടീല്‍ ടിബിയെത്തുടര്‍ന്ന് മരണമടഞ്ഞിരുന്നു. 2002 സെപ്റ്റംബര്‍ 28ന് ബാന്ദ്ര ഹില്‍ റോഡിലെ അമേരിക്കന്‍ ബേക്കറിക്കു മുന്നിലെ നടപ്പാതയില്‍ കിടുന്നുറങ്ങിയവര്‍ക്കുമേലാണ് സല്‍മാന്‍ ഖാന്റെ ലാന്‍ഡ് ക്രൂസര്‍ കാര്‍ പാഞ്ഞുകയറിയത്. പുലര്‍ച്ചെ 2.45നുണ്ടായ അപകടത്തില്‍ നൂറുളള ഷെരീഫ് എന്നയാളാണ് കൊല്ലപ്പെട്ടത്. മാന്‍വേട്ടക്കേസിലും സല്‍മാന്‍ കുടുങ്ങിയിരുന്നു.

© 2024 Live Kerala News. All Rights Reserved.