ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത കോടിയേരി ബാലകൃഷ്ണനെതിരേ കേസെടുക്കണമെന്ന് സുധീരന്‍; പയ്യന്നൂര്‍ പ്രസംഗം വിവാദത്തില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പയ്യന്നൂരില്‍ നടത്തിയ പ്രസംഗത്തിനെതിരെ കേസെടുക്കണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍. നിയമലംഘനത്തിനുള്ള പരസ്യമായ ആഹ്വാനമാണ് കോടിയേരി നടത്തിയിരിക്കുന്നതെന്നും നിയമം കയ്യിലെടുക്കാനും ആക്രമണം നടത്താനും പ്രേരിപ്പിച്ചതിന് കേസെടുക്കണമെന്നാണ് കോടിയേരി പറഞ്ഞതെന്നും പറഞ്ഞു.

സിപിഎമ്മിനെതിരേ അക്രമം നടത്താന്‍ വന്നാല്‍ തിരിച്ചുപോകില്ലെന്നും സിപിഎമ്മിനോട് കളിച്ചാല്‍ കണക്കു തീര്‍ക്കുമെന്നുമായിരുന്നു കോടിയേരി പയ്യന്നൂരില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്. പാടത്തെ പണിക്ക് വരമ്പത്ത് കൂലി കിട്ടുമെന്നും പാര്‍ട്ടി അണികള്‍ക്ക് കായിക പരിശീലനം നല്‍കണമെന്നും കോടിയേരി പറഞ്ഞിരുന്നു. പയ്യന്നൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന.

© 2024 Live Kerala News. All Rights Reserved.