എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യനയം തിരുത്തും; നിരോധനം പ്രായോഗികമല്ല; സമ്പൂര്‍ണ്ണ മദ്യനിരോധനം അര്‍ഥശൂന്യമെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മദ്യനയം തിരുത്തുമെന്ന് സൂചന നല്‍കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിരോധന പ്രായോഗികമല്ല. സിപിഎമ്മിന്റെ നയം മദ്യനിരോധനമല്ല, മദ്യ വര്‍ജനമാണെന്നും, എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന മദ്യനയം പ്രകടനപത്രികയില്‍ വ്യക്തമാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഉദയഭാനു കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതായിരിക്കും തങ്ങളുടെ നയം. കള്ളുചെത്തു വ്യവസായത്തിനു തങ്ങള്‍ മുന്‍ഗണന നല്‍കും. വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യും. സംസ്ഥാനത്ത് മദ്യ നിരോധനം പ്രാവര്‍ത്തികമല്ല. സമ്പൂര്‍ണ മദ്യ നിരോധനം എന്നത് അര്‍ഥശൂന്യമായ കാര്യമാണ്. അട്ടപ്പാടിയില്‍ പരാജയപ്പെട്ട കാര്യമാണിത്. യുഡിഎഫ് സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ തുടക്കംമുതലെ എല്‍ഡിഎഫ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.