ശബരിമലയിലെ ഭണ്ഡാര കവര്‍ച്ച കേസ് വിജിലന്‍സ് ഏറ്റെടുത്തു; അന്വേഷണത്തില്‍ പമ്പ പൊലീസ് വീഴ്ച വരുത്തിയെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാര കവര്‍ച്ചയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ കേസ് വിജിലന്‍സ് ഏറ്റെടുത്തു. പത്തനംതിട്ട വിജിലന്‍സ് സിഐ ബൈജുവിനാണ് അന്വേഷണ ചുമതല. ശബരിമലയില്‍ കവര്‍ച്ച നടന്നതിനുശേഷം ഏകദേശം ഒന്നരവര്‍ഷത്തോളമായി കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡ് പലതവണ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മുന്‍സര്‍ക്കാര്‍ ഇതില്‍ നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. തുടര്‍ന്നാണ് പമ്പ പൊലീസ് അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് കേസ് ഏറ്റെടുക്കാന്‍ വിജിലന്‍സിന് സര്‍ക്കാരിന്റെ ഉത്തരവ് എത്തിയതും.
2015 ജനുവരി 12നാണ് ദേവസ്വം ബോര്‍ഡിലെ ആറ് ജീവനക്കാരില്‍ നിന്ന് 10 ലക്ഷത്തിലധികം രൂപയും 11 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ശബരിമലയില്‍ വീണ്ടും ദേവസ്വം ജീവനക്കാരന്റെ മോഷണശ്രമം നടന്നു. ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് കുതിരപ്പവന്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം തട്ടാന്‍ തിരുവനന്തപുരം സ്വദേശി ബാബുരാജിനെ വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.