കാബൂളില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ രക്ഷപ്പെടുത്തി; യുവതി ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരിയെ രക്ഷപ്പെടുത്തിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കാബൂളില്‍നിന്നും കഴിഞ്ഞ മാസം ഒന്‍പതിനു തട്ടിക്കൊണ്ടുപോയ കൊല്‍ക്കത്ത സ്വദേശിനി ജൂഡിത് ഡിസൂസയെ(40) രക്ഷപ്പെടുത്തിയ വിവരം ട്വിറ്ററിലൂടെയാണ് സുഷമ അറിയിച്ചത്. ഇന്ന് വൈകിട്ടോടെ ജൂഡിത്ത് ഡിസൂസ ഡല്‍ഹിയിലെത്തുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.ജൂഡിതിനെ തട്ടിക്കൊണ്ടുപോയവര്‍ ആരെന്നോ മോചിപ്പിച്ചത് എങ്ങനെയന്നോ എന്നതു സംബന്ധിച്ച വിവരം വ്യക്തമല്ല.
അന്തര്‍ദേശീയ തലത്തിലുള്ള സന്നദ്ധ സംഘടനയായ അഗാഖാന്‍ ഫൗണ്ടേഷനില്‍ സീനിയര്‍ ടെക്‌നിക്കല്‍ കണ്‍സല്‍ട്ടന്റാണ് ജുഡിത്ത്. അഫ്ഗാന്‍ പുനര്‍ നിര്‍മാണത്തിനുള്ള ഇന്ത്യന്‍ ദൗത്യത്തിന്റെ ഭാഗമായാണ് ജുഡിത്ത് കാബൂളിലെത്തിയത്. ഒരുവര്‍ഷമായി ഇവര്‍ കാബൂളിലാണ്.

© 2024 Live Kerala News. All Rights Reserved.