അധിനിവേശ കശ്മീര്‍ അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനും സംയുക്ത പട്രോളിങ്;കശ്മീരില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം

ബെയ്ജിങ്: അധിനിവേശ കശ്മീരിന്റെ അതിര്‍ത്തിയില്‍ ചൈനയും പാക്കിസ്ഥാനും സംയുക്ത പട്രോളിങ് നടത്തി. ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലായിരുന്നു പട്രോളിങ്. പാക് അധീന കശ്മീരില്‍ ആദ്യമായാണ് ഇത്തരമൊരു നീക്കം. ചൈനയുടെ ദേശീയ മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയാണ് സംയുക്ത പട്രോളിങ്ങിന്റെ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇരു സേനാവിഭാഗങ്ങളും അതിര്‍ത്തിയിലെ വിവിധയിടങ്ങളില്‍ പട്രോളിങ് നടത്തുന്നതിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. സായുധ സൈനികര്‍ കാല്‍നടയായി പട്രോളിങ് നടത്തുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാക്‌ചൈനീസ് സൈനികര്‍ മധുരം പങ്കുവെക്കുന്നതിന്റെ ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. സംയുക്ത പട്രോളിങ് ആദ്യമാണെങ്കിലും ചൈന മേഖലയില്‍ 2014 മുതല്‍ പട്രോളിങ് നടത്തുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.