ചൈനയിലും പാകിസ്താനിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 200 ആയി;9000 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

ബിജിംഗ്: ചൈനയിലും പാകിസ്താനിലും കനത്ത മഴയിലും വെള്ളപ്പൊക്കത്തിലുമായി മരിച്ചവരുടെ എണ്ണം 200 ആയി. ചൈനയില്‍ 186 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. ഹുബി മേഖലയില്‍ നിന്ന് പത്തരലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 9000ത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഒട്ടേറെ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തെക്കന്‍ ചൈനയിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഏഴ് പ്രവിശ്യകളില്‍ 10 മുതല്‍ 50 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ 3.3 കോടി ജനങ്ങളെ ദുരിതത്തിലാക്കിയതായാണ് റിപ്പോര്‍ട്ട്. റെയില്‍റോഡ് സംവിധാനങ്ങള്‍ താറുമാറായതായി ദുരന്തനിവാരണസേന അറിയിച്ചു. പാകിസ്താനില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ചിത്രാല്‍ മേഖലയില്‍ നിരവധി വീടുകളും പള്ളികളും തകര്‍ന്നുവീണു. മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. 7 പേരുടെ മൃതദേഹം കണ്ടെടുത്തതായി ദുരന്തനിവാരണ സേന വക്താവ് യൂസഫ് സിയ പറഞ്ഞു. 30 പേരെ കാണാനില്ലെന്നും ഇവര്‍ മരിച്ചതായാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.