ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസലീം കൗമാരക്കാരനെ കൊലപ്പെടുത്തി; മൃതദേഹം ആരുമറിയാതെ എണ്ണ മില്ലിന് സമീപം കുഴിച്ചിട്ടു

മുസാഫിര്‍നഗര്‍: ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ മുസലീം കൗമാരക്കാരനെ കൊലപ്പെടുത്തി. മൃതദേഹം ആരുമറിയാതെ പെണ്‍കുട്ടിയുടെ അമ്മാവന്‍ എണ്ണ മില്ലിന് സമീപം കുഴിച്ചിടുകയും ചെയ്തു. ഇര്‍ഷാദ് എന്ന 16 കാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലൈ 18 മുതല്‍ ഇര്‍ഷാദിനെ കാണാതായിരുന്നു. തുടര്‍ന്ന് ഇര്‍ഷാദിന്റെ പിതാവ് ഷക്കീല്‍ അഹമ്മദ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. പൊലീസ് ഇര്‍ഷാദിന്റെ ഫോണ്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇര്‍ഷാദിന്റെ അവസാനത്തെ കോള്‍ പോയത് ചന്ദര്‍ സായിനി എന്നയാളുടെ വീടിന് സമീപത്ത് നിന്നാണെന്ന് മനസിലായി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. തന്റെ സഹോദരിയുടെ മകളുമായി ബന്ധം പാടില്ലെന്ന് ഇര്‍ഷാദിനോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ ഇത് നിഷേധിച്ചതോടെ ഇര്‍ഷാദിന കൊലപ്പെടുത്തുകയായിരുന്നുവെന്നും സായിനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.