ടെസ്റ്റിലും വിരാട് കോലി തിളങ്ങി; ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍

ആന്റിഗ്വെ: വിരാട് കോലിയുടെ സെഞ്ച്വറിയുടെ മികവില്‍ വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 302 റണ്‍സ് നേടിയിട്ടുണ്ട്. 143 റണ്‍സുമായി കോലിയും 22 റണ്‍സുമായി രവിചന്ദ്ര അശ്വിനുമാണ് ക്രീസില്‍. അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരടങ്ങുന്ന ടീമിനെയാണ് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കോഹ്ലി കളത്തിലിറക്കിയത്.

പരുക്കിനെ തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം കളത്തിനു പുറത്തായിരുന്ന മുഹമ്മദ് ഷമി വീണ്ടും ദേശീയ കുപ്പായമണിഞ്ഞപ്പോള്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ മറികടന്ന് അമിത് മിശ്ര ഇടം നേടി. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെ തഴഞ്ഞാണ് അഞ്ചാം ബൗളറായി ഉമേഷ് യാദവിനെ ഉള്‍പ്പെടുത്തിയത്. സമീപകാലത്ത് മികവിലല്ലെങ്കിലും ശിഖര്‍ ധവാനിലും കോഹ്്‌ലി വിശ്വാസം പുലര്‍ത്തി. മൂന്ന് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരും രണ്ട് ഓള്‍റൗണ്ടര്‍മാരുമാണ് വിന്‍ഡീസ് നിരയില്‍ കളിക്കുന്നത്. വിക്കറ്റ് കീപ്പര്‍ ഷെയ്ന്‍ ഡൗറിച്ചും ഓഫ്‌സ്പിന്നര്‍ ഓള്‍റൗണ്ടര്‍ റോസ്റ്റന്‍ ചേസ് എന്നിവര്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ രജേന്ദ്ര ചന്ദ്രിക, ദേവേന്ദ്ര ബിഷൂ, ഷാനോന്‍ ഗബ്രിയേല്‍ എന്നിവര്‍ ഇടവേളക്കു ശേഷം ടീമില്‍ വന്നു

© 2024 Live Kerala News. All Rights Reserved.