ഫിറ്റ്‌നസ്സ് ശ്രദ്ധിക്കാന്‍ തുടങ്ങിയത് 2012 ഐപിഎല്ലിന് ശേഷം; വെളിപ്പെടുത്തലുമായി വിരാട് കോഹ്ലി

ഏറ്റവും കരുത്തുള്ള കായിക താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ജീവിതത്തിലെ നിര്‍ണ്ണായത തീരുമാനങ്ങളെ കുറിച്ചും ആരോഗ്യം തന്റെ കരിയറിനെ സഹായിച്ചതും ക്രിക്ക് ബസ്സിന് അനുവദിച്ച അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. ഫിറ്റ്‌നസ്സ് ശ്രദ്ധിക്കാന്‍ തുടങ്ങിയത് 2012 ഐപിഎല്ലിന് ശേഷമാണ്. അതിന് മുമ്പ് ഞാന്‍ ശാരീരികമായി കരുത്ത് ആര്‍ജിക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധപതിപ്പിച്ചിട്ടില്ല. കൂടാതെ എന്റെ ഫിറ്റ്‌നസ്സിനെ കുറിച്ച് നിരന്തരം വിവരങ്ങള്‍ ശേഖരിക്കുകയും ഞാന്‍ ചെയ്യ്തിരുന്നില്ല, എനിക്ക് തോന്നുമ്പോള്‍ ഭക്ഷണം കഴിക്കുകയും തോന്നുമ്പോള്‍ പ്രാക്റ്റീസ് ചെയ്യുകയും ചെയ്തു, എന്നാല്‍ ആ ഐപിഎല്ലിന് ശേഷമാണ് ഞാന്‍ എന്റെ ശരീരത്തെ മനസ്സിലാക്കാന്‍ തുടങ്ങിയതെന്ന് കോഹ്ലി പറഞ്ഞു. ക്രിക്കറ്റില്‍ ശരാശരിക്കാരനാകാന്‍ താന്‍ തയ്യാറായിരുന്നില്ല. ലോകത്തെ ഏറ്റവും മികച്ചവനാകാന്‍ താന്‍ മാനസികമായി തയ്യാറെടുത്തുവെന്നും കോഹ്ലി പറയുന്നു. 2012 ലെ ഐപിഎല്ലിന് മുമ്പും താന്‍ മാനസികമായി കരുത്തനായിരുന്നെങ്കിലും ശാരീരികമായി അതിന് കഴിയുമായിരുന്നില്ലെന്നും കോഹ്ലി പറയുന്നു. നിങ്ങള്‍ ഫിറ്റ് ആണെങ്കില്‍ നിങ്ങള്‍ക്ക് അത് സ്വയം മനസ്സിലാകുമെന്നും താരം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.