അര്‍ജന്റീനയുടെ പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു; പ്രതിഫലമില്ലാതെ തീര്‍ത്തും സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്ന് മറഡോണ

ലാനസ്: ഒരിക്കല്‍ കൂടി അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് കൊണ്ട് ഫുട്‌ബോള്‍ താരം ഡിയാഗോ മറഡോണ രംഗത്ത് വന്നിരിക്കുന്നു. പ്രതിഫലമില്ലാതെ തീര്‍ത്തും സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറാണെന്നാണ് മറഡോണയുടെ പുതിയ വാഗ്ദാനം. ദേശീയ ടീമിന്റെ പരിശീലകനായിരുന്ന ജെറാര്‍ഡോ മാര്‍ട്ടീനോയുടെ ഒഴിവിലേക്ക് അര്‍ജന്റീന പുതിയ കോച്ചിനെ തിരയുന്നുണ്ട്. കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനെ തുടര്‍ന്ന് മാര്‍ട്ടീനോ പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പരിശീലകനാവാല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുള്ള മറഡോണയുടെ രംഗ പ്രവേശനം. പലരും കരുതുന്നത് എന്റെ പ്രതിഫലം വളരെ വലുതാണെന്നാണ്. അങ്ങിനെയെങ്കില്‍ മൗറീഞ്ഞോയും ആഞ്ചലോട്ടിയും സിമയോണിയുമൊക്കെയോ? ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഞാനത്രമാതം പ്രതിഫലം പറ്റുന്ന കോച്ചൊന്നുമല്ലെന്ന്്മറഡോണ പറഞ്ഞു.2008 മുതല്‍ 2010 കാലയളവില്‍ ദേശീയ ടീമിന്റെ കോച്ചായിരുന്നു മറഡോണ.

© 2024 Live Kerala News. All Rights Reserved.