തീവ്രവാദ പ്രവര്‍ത്തനം വിട്ടുവന്നാല്‍ ബംഗ്ലാദേശില്‍ 10 ലക്ഷം രൂപ പാരിതോഷികം; തീവ്രവാദസംഘടനകളെ വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ബേനസിര്‍ അഹമ്മദ്

ധാക്ക: ബംഗ്ലാദേശില്‍ തീവ്രവാദ പ്രവര്‍ത്തനം അവസാനിച്ച് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് 10 ലക്ഷം ടാക്ക (ഏകദേശം 8.6 ലക്ഷംരൂപ) പാരിതോഷികം നല്‍കും. ബംഗ്ലാദേശ് ദ്രുതകര്‍മ ബറ്റാലിയന്‍ ഡയറക്ടര്‍ ജനറല്‍ ബേനസിര്‍ അഹമ്മദാണ് പാരിതോഷികം പ്രഖ്യാപിച്ചത്. തീവ്രവാദികളെക്കുറിച്ചും ഒളിത്താവളങ്ങളെക്കുറിച്ചും കൃത്യമായ വിവരം നല്‍കുന്നവര്‍ക്കും അഞ്ചുലക്ഷംമുതല്‍ 10 ലക്ഷംവരെ ടാക്ക പാരിതോഷികം ലഭിക്കും.

രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തീവ്രവാദസംഘടനകളെയും വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ ജില്ലകളിലുള്ള തീവ്രവാദി പരിശീലനകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവിടങ്ങളില്‍ പരിശോധനകള്‍ നടന്നുവരികയാണ്. നിരവധി ആയുധങ്ങളും ജിഹാദി പ്രസിദ്ധീകരണങ്ങളും പരിശോധനയില്‍ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.