വയനാട്ടില്‍ വീണ്ടും കുഴല്‍പണ വേട്ട; മുത്തങ്ങയില്‍ നിന്നും പിടികൂടിയത് 90 ലക്ഷം രൂപ; മൂന്ന് ആന്ധ്രപ്രദേശ് സ്വദേശികള്‍ പിടിയില്‍

സുല്‍ത്താന്‍ ബത്തേരി:  മുത്തങ്ങയില്‍ വീണ്ടും കുഴല്‍പണം പിടികൂടി. ഹൈദരാബാദ് കോഴിക്കോട് കല്ലട ബസില്‍ നിന്ന് 90 ലക്ഷം രൂപയാണ് പിടികൂടിയത്. മൂന്ന് ആന്ധ്രപ്രദേശ് സ്വദേശികളില്‍ നിന്നാണ് പണം പിടിച്ചെടുത്തത്.  മുത്തങ്ങഎക്‌സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴല്‍പണം പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച്ചയും മുത്തങ്ങയില്‍ നിന്നും മൂന്ന് കോടിയിലധികം കുഴല്‍പണം പിടികൂടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.