കണ്ണൂരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ച പതിനഞ്ചുപേര്‍ക്കെതിരെ കേസ്; കശ്മീരിനെക്കുറിച്ച് കവിത ചൊല്ലുകമാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് മനുഷ്യാവകാശ കൂട്ടായ്മ

കണ്ണൂര്‍: കണ്ണൂരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണത്തെത്തുടര്‍ന്ന് പതിനഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കാശ്മീരിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്ന വിഷയത്തില്‍ കണ്ണൂര്‍ സ്റ്റാന്‍ഡ്സ് വിത്ത് കാശ്മീര്‍ എന്ന കൂട്ടായ്മ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിന് മുമ്പ് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ചുവെന്നായിരുന്നു പരാതി. ടൗണ്‍ സ്‌ക്വയറിലായിരുന്നു സംഭവം. പരിപാടി നടക്കുന്നതിനിടെ സമീപത്ത് വിശ്രമിച്ചിരുന്ന സൈനികരാണ് മുദ്രാവാക്യത്തിനെതിരെ രംഗത്ത് വന്നത്. സംഭവം അറിഞ്ഞെത്തിയ പോലീസ് പരിപാടി നിറുത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അംഗങ്ങളെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ കാശ്മീരിനെക്കുറിച്ച് കവിത ചൊല്ലിയ തങ്ങള്‍ക്ക് നേരെ നാട്ടുകാര്‍ തിരിയുകയായിരുന്നുവെന്ന് മനുഷ്യവകാശ കൂട്ടായ്മയുടെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.