കുറ്റ്യാടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് മുസ്ലിംലീഗ്; പ്രദേശത്ത് സംഘര്‍ഷാവസ്ഥ

കോഴിക്കോട്: കുറ്റ്യാടി വേളത്ത് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്നു.പുത്തലത്ത് നസറുദ്ദീന്‍ (26) ആണ് മരിച്ചത്. എസ്ഡിപിഐ പ്രവര്‍ത്തകരാണ് നസീറുദ്ദീനെ വെട്ടിയതെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ ആരോപിച്ചു. പരിക്കേറ്റ എസ്ഡിപിഐ പ്രവര്‍ത്തകരായ വലകെട്ടിലെ കപ്പച്ചേരി കെസി ബഷീര്‍, കൊല്ലിയില്‍ അബ്ദുറഹ്മാന്‍ എന്നിവരെ വടകര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുകക്ഷികളും തമ്മിലുണ്ടായ പ്രശ്‌നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. നാദാപുരം എ.എസ്.പി കറുപ്പസ്വാമി, സി.ഐ ലികേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ അനുശോചിച്ച് വേളം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.