മലപ്പുറത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചു; ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണമാണ് രോഗകാരണമെന്ന് ആരോഗ്യവകുപ്പ്

മലപ്പുറം: കുറ്റിപ്പുറത്തെ ഒരു കുടുംബത്തിലെ നാല് പേരില്‍ കോളറരോഗം സ്ഥിരീകരിച്ചു. കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോളാണ് കോളറ സ്ഥിരീകരിച്ചത്. കുറ്റിപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് ചികിത്സയിലുളള കുടുംബം ഭക്ഷണം കഴിച്ചിരുന്നു. ഇവിടെ നിന്ന് കഴിച്ച ഭക്ഷണമാണ് രോഗകാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രഥമിക നിഗമനം. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച മറ്റ് മൂന്ന് പേരിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തൃശ്ശൂര്‍ പെരുമ്പിലാവ് സ്വദേശികളായ മൂന്ന് പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുളളവര്‍ ഭക്ഷണം കഴിച്ച ഹോട്ടലില്‍ നിന്ന് ആരോഗ്യവകുപ്പ് കുടിവെളള സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്തെ മുഴുവന്‍ ജലസ്രോതസുകളില്‍ നിന്നും സാമ്പിള്‍ ശേഖരിക്കാനുളള നടപടികള്‍ പുരോഗമിച്ച് വരികയാണ്.

© 2024 Live Kerala News. All Rights Reserved.