ദക്ഷിണ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ‘ഓപ്പറേഷന്‍ സങ്കട് മോചന്‍’; വ്യോമസേന ജുബയിലേക്ക് യാത്ര തിരിച്ചു

ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ ദക്ഷിണ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ‘ഓപ്പറേഷന്‍ സങ്കട് മോചന്‍’. ‘ഓപ്പറേഷന്‍ സങ്കട് മോചന്‍’ എന്ന് പേരിട്ടിരിക്കുന്ന രക്ഷാപ്രവര്‍ത്തനം വിദേശകാര്യ സഹമന്ത്രി വി.കെ സിങിന്റെ മേന്‍നോട്ടത്തിലാണ്. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി വി.കെ സിങ് ദക്ഷിണ സുഡാനിലെ ജുബയിലേക്ക് യാത്ര തിരിച്ചു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ കൂടി ഓപ്പറേഷന്റെ വിവരങ്ങള്‍ പങ്കുവെച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ റെക്കോര്‍ഡുകള്‍ പ്രകാരം ഏകദേശം 600 ഇന്ത്യക്കാരാണ് ദക്ഷിണ സുഡാനിലുള്ളത്. ഇതില്‍ 450 പേരും കലാപം രൂക്ഷമായ ജുബയിലാണ് ഉള്ളത്.

ദക്ഷിണ സുഡാനില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ഇ മെയില്‍ വിലാസവും മന്ത്രാലയം നല്‍കിയിട്ടുണ്ട്. cotnrolroomjuba@gmail.Com എന്നതാണ് വിലാസം. ഏതെങ്കിലും കാരണത്താല്‍ ഇന്റെര്‍നെറ്റ് സംവിധാനങ്ങള്‍ ലഭിക്കാതെ വരികയാണെങ്കില്‍ +211955589611, +211925502025, +211956942720, +211955318587 എന്നീ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചാല്‍ മതിയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.