സിപിഎം പ്രവര്‍ത്തകനെ കൊന്നതിന്റെ പ്രതികാരമാണ് ബിജെപി പ്രവര്‍ത്തകന്റെ കൊല; പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പ്രദേശത്ത് ഇപ്പോള്‍ സമാധാനസ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ കൊന്നതിന്റെ പ്രവര്‍ത്തനമാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലയ്ക്ക് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം പ്രദേശത്ത് ഇപ്പോള്‍ സമാധാനസ്ഥിതിയാണുള്ളതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തു ക്രമസമാധാന നില തകര്‍ന്നെന്നുകാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കുകയായിരുന്നു അദേഹം. കണ്ണൂരില്‍ അരങ്ങേറിയത് രാഷ്ട്രീയ കൊലപാതകങ്ങളാണ്. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയതു ബിജെപിക്കാരായ പത്തുപേരുടെ സംഘമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. അന്നുതന്നെ ഒരു ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. അന്ന് അര്‍ധരാത്രിയായിരുന്നു രണ്ടാമത്തെ കൊലപാതകം. ആദ്യ കൊലപാതകത്തിലെ വിരോധമാണ് രണ്ടാമത്തെ കൊലപാതകത്തിനു കാരണമായതെന്നു മുഖ്യമന്ത്രി പറഞ്ഞു. മെുഖ്യമന്ത്രി. കെ മുരളീധരനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നതിന്റെ ഉദാഹരണമാണ് കണ്ണൂരിലെ കൊലപാതകങ്ങളെന്ന് പ്രതിപക്ഷം ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.