പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; തൊട്ടുപിന്നാലെ ബിജെപി പ്രവര്‍ത്തകനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി; കണ്ണൂര്‍ വീണ്ടും കുരുതിക്കളമാകുന്നു

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങളില്‍ കുപ്രസിദ്ധി നേടിയ കണ്ണൂര്‍ വീണ്ടും കരുതിക്കളമാകുന്നു. പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പ്രതികാരമായി ബിജെപി-ബിഎംഎസ് പ്രവര്‍ത്തകനെയും കൊലക്കത്തിയക്കിരയാക്കി. കുന്നരു കാരന്താട്ടെ പരേതനായ മന്ദ്യത്ത് കൃഷ്ണന്‍-തൂളേരി വീട്ടില്‍ മാധവി ദമ്പതികളുടെ മകന്‍ സി. വി. ധനരാജാണ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍. ഓട്ടോതൊഴിലാളിയുമായ പി കെ രാമചന്ദ്രനാണ് തൊട്ടുപിന്നാലെ വെട്ടേറ്റ് മരിച്ച ബിജെപിപ്രവര്‍ത്തകന്‍. പരിയാരത്ത് ഇന്ന് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പയ്യന്നൂര്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത നില നില്‍ക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.