കേന്ദ്രമന്ത്രിസഭയില്‍ വീണ്ടും അഴിച്ചുപണി; ന്യൂനപക്ഷ മന്ത്രി നജ്മ ഹെബ്ത്തുല്ലയും ഘനവ്യവസായ മന്ത്രി ജിഎം സിദ്ധേശ്വരയും രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയില്‍ അഴിച്ചുപണി. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ മന്ത്രി നജ്മ ഹെബ്ത്തുല്ലയും ഘന വ്യവസായ വകുപ്പ് സഹമന്ത്രി ജിഎം സിദ്ധേശ്വരയും രാജിവെച്ചു. കേന്ദ്ര മന്ത്രിസഭാ പുനസംഘടിപ്പിച്ചപ്പോള്‍ ഇരുവര്‍ക്കും സ്ഥാനം നഷ്ടമായിരുന്നു. ഇരുവരുടെയും രാജി രാഷ്ട്രപതി സ്വീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും പകരം മുഖ്താര്‍ അബ്ബാസ് നഖ്‌വി, ബാബുല്‍ സുപ്രിയോ എന്നിവരാണ് ഏറ്റെടുക്കുന്നത്. കോണ്‍ഗ്രസ് നേതാവായിരുന്ന നജ്മ ഹെബ്ത്തുല്ല സോണിയാ ഗാന്ധിയുമായുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് 2004ലാണ് ബിജെപിയിലെത്തിയിരുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ നജ്മ 5 തവണയായി രാജ്യസഭാംഗമാണ്. കര്‍ണാടകയില്‍ നിന്നുള്ള നേതാവാണ് സിദ്ധേശ്വര.

© 2024 Live Kerala News. All Rights Reserved.