കടുത്ത വിഷമുള്ള മൂര്‍ഖനെ തടവ് ശിക്ഷയ്ക്ക് വിധിച്ചു കര്‍ഷകന്‍; തന്നെ കടിച്ച പാമ്പിനെ തിരഞ്ഞ് പിടിച്ച് വീട്ടുമുറ്റത്ത് കെട്ടിയിട്ടാണ് ശിക്ഷ

ഭോപ്പാല്‍: കടുത്ത വിഷമുള്ള മൂര്‍ഖനെ തടവ് ശിക്ഷയ്ക്ക് വിധിച്ച് വാര്‍ത്തകളില്‍ നിറയുകയാണ് ഛത്തീസ്ഗഡിലുള്ള ഒരു കര്‍ഷകന്‍. തന്നെ കടിച്ച പാമ്പിനെ തിരഞ്ഞ് പിടിച്ച് വീട്ടുമുറ്റത്ത് കെട്ടിയിട്ടാണ് ശിക്ഷ. ഛത്തീസ്ഗഡിലെ കാത്ഗര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ലഹംഗ്ബാര ഗ്രാമത്തിലാണ് സംഭവം . നിലം ഉഴുതുകൊണ്ടിരിക്കുകയായിരുന്ന ലാല്‍ഹരി ലാല്‍ എന്ന കര്‍ഷകനെ കടുത്ത വിഷമുള്ള മൂര്‍ഖന്‍ കടിക്കുകയായിരുന്നു. കടിച്ച ഉടനെ തന്നെ പാമ്പ് രക്ഷപെട്ടെങ്കിലും കോപാകുലനായ ലാല്‍ ഹരി പാമ്പിനെ തിരഞ്ഞ് പിടിച്ച് വീട്ടുമുറ്റത്ത് കെട്ടിയിടുകയും ചെയ്തു. എന്തായാലും പാമ്പിനെ കൊല്ലാതെ ഇത്തരം ഒരു ശിക്ഷ കൊടുത്ത ലാല്‍ ഹരിയുടെ പ്രവൃത്തിയില്‍ ഗ്രാമവാസികള്‍ അന്തംവിട്ടു.

© 2024 Live Kerala News. All Rights Reserved.