സോഷ്യല്‍മീഡിയയെ ഉപയോഗിച്ചുള്ള കുപ്രചാരണങ്ങളില്‍ തകരുന്നതല്ല ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഉണ്ടാക്കിയെടുത്ത വിശ്വാസമെന്ന് ഡോ ബോബി ചെമ്മണ്ണൂര്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു കൊണ്ടുള്ള കുപ്രചരണങ്ങളാല്‍ തകര്‍ക്കാന്‍ കഴിയുന്നതല്ല 153 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യത്താല്‍ ചെമ്മണൂര്‍ ഇന്റര്‍നാഷ ണല്‍ ഗ്രൂപ്പ് നേടിയെടുത്ത ജനവിശ്വാസമെന്ന് ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് എംഡി ഡോ. ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. പൊതുജനശ്രദ്ധയ്ക്ക് വിലക്കുറ വില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ലഭ്യമാക്കുന്ന ബോബി &മറഡോണ ‘പറക്കും ജ്വല്ലറി’ ആദ്യമായി ഇന്ത്യയില്‍ തുടങ്ങിയതു കൊണ്ടും, കേരള ത്തില്‍ നിന്ന് ആദ്യമായി അമേരിക്കയില്‍ ഞങ്ങള്‍ ജ്വല്ലറി ആരംഭിച്ചതുകൊണ്ടും, 62 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ‘ഓക്‌സിജന്‍ സിറ്റി’ എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗണ്‍ഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങള്‍ ആരംഭിച്ചതു കൊണ്ടും ഉണ്ടായ ബിസിനസ് വൈരാഗ്യം മൂലം എതിര്‍ഗ്രൂപ്പ് ചില വ്യക്തികള്‍ക്ക് പണം കൊടുത്ത്, ഏഴായി രത്തോളം ജീവന ക്കാര്‍ ജോലി ചെയ്യുന്ന ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിനെതിരെ കുപ്രച രണ ങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്നു. ആര്‍ക്കും ആരെക്കു റിച്ചും എപ്പോള്‍ വേണമെ ങ്കിലും ഒരു ലൈസന്‍സുമി ല്ലാതെ എന്തും എഴുതുവാന്‍ സാധിക്കുന്ന സോഷ്യല്‍ മീഡിയ കളിലൂടെയും ചില ഓണ്‍ലൈന്‍ മഞ്ഞപത്രങ്ങളിലൂടെയും ഇവര്‍ വ്യാജപ്രചരണങ്ങള്‍ നടത്തി ക്കൊണ്ടിരിക്കുന്നു. കൂടാതെ ചില വ്യാജപരാതികള്‍ നല്‍കിയും, തുടങ്ങുവാന്‍ പോകുന്ന പലപ്രൊജക്ടുകള്‍ക്കെ തിരെ പോലും കള്ളപ്രചര ണങ്ങളും ജാഥകളും വരെ ഇവര്‍ നടത്തു ന്നതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഷെയര്‍ ഹോള്‍ഡേഴ്‌സില്‍ തെറ്റിദ്ധാ രണ ഉളവാക്കി, ഞങ്ങള്‍ പുതിയ തായ് തുടങ്ങാന്‍ പോകുന്ന സംരംഭ ങ്ങള്‍ മുടക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ യാണ് എതിര്‍ഗ്രൂപ്പും അവരുടെ പണംപറ്റിയ വ്യക്തികളും പ്രവര്‍ത്തിക്കുന്നതെന്നും അദേഹം ആരോപിച്ചു.