കാസര്‍കോട്- പാലക്കാട് ജില്ലകളില്‍ നിന്ന് അഞ്ചു കുടുംബങ്ങള്‍ ഐഎസില്‍ ചേര്‍ന്നെന്ന പരാതി അതീവഗൗരവതരം; പരിശോധിക്കേണ്ട വിഷയമാണെന്ന് മുഖ്യമന്ത്രി

കൊച്ചി: കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്ന് അഞ്ചു കുടുംബങ്ങള്‍ ഐഎസില്‍ ചേര്‍ന്നെന്ന പരാതി അതീവഗൗരവതരമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു പരിശോധിക്കേണ്ട വിഷയമാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദമ്പതികളടക്കം അഞ്ച് കുടുംബങ്ങളെയാണ് കാണാതായത്. പാലക്കാട്ടുനിന്ന് രണ്ട് ദമ്പതികളെയും കാണാതായി.
ഇവര്‍ ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നെന്ന സംശയത്തില്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. എന്‍ഐഎ പോലുള്ള ഏജന്‍സികള്‍ക്ക് അന്വേഷണം കൈമാറിയേക്കുമെന്നും സൂചനയുണ്ട്.

© 2024 Live Kerala News. All Rights Reserved.