നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗരാജ്യത്തെത്തി, ഇനി തേടേണ്ട; ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്ന യുവാക്കളുടെ വാട്‌സ്ആപ്പ് സന്ദേശം പുറത്ത്

കാസര്‍ഗോഡ് : ‘നരകത്തില്‍ നിന്നും സ്വര്‍ഗ്ഗരാജ്യത്തിലെത്തി, ഇനി തേടേണ്ട.’ ഇസ്ലാമിക് സ്‌റ്റേറ്റ് സംഘടനയില്‍ ചേര്‍ന്നെന്ന സംശയിക്കുന്ന യുവാവ് അയച്ച സന്ദേശമാണിത്. കേരളത്തില്‍ നിന്നും ഒരു മാസം മുമ്പ് കാണാതായ സംഘത്തിലെ ഒരാള്‍ അയച്ച വാട്‌സാപ്പ് സന്ദേശം നാട്ടിലെ ഭാര്യയ്ക്കായിരുന്നു അയച്ചത്. തങ്ങള്‍ ഇസ്ലാമിക് രാജ്യത്തെത്തി. മാതാപിതാക്കളെ പറഞ്ഞു മനസ്സിലാക്കി അവരെയും കൂട്ടി ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് എത്തണമെന്ന നിര്‍ദേശവും ടെലിഗ്രാമായി അയച്ച സന്ദേശത്തിലുള്ളത.
കാസര്‍കോട് -പാലാക്കാട് ജില്ലകളില്‍ നിന്നായി 16 പേരെ കാണാതായതായി പരാതി. ഇവര്‍ മുസ്‌ലിം ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നതായി സംശയിക്കപ്പെടുന്നു. ഇവരില്‍ നിന്നും ബന്ധുക്കള്‍ക്ക് ലഭിച്ച വാട്ട്‌സ് ആപ്പ് സന്ദേശത്തില്‍ നിന്നാണ് ഐഎസുമായി ബന്ധപ്പെട്ടെന്ന നിഗമനത്തില്‍ എത്തിയത്. കാസര്‍കോട് ജില്ലയിലെ 11 പേരെയും പാലക്കാടു നിന്നുളള 4 പേരെയുമാണ് കഴിഞ്ഞ ഒരു മാസമായി കാണാതായത് . ജൂണ്‍ 6 മുതലാണ് ഇവര്‍ അപ്രത്യക്ഷമായത്. ഇതേത്തുടര്‍ന്നാണ് ഇവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി പരാതി നല്‍കിയത്. തീര്‍ത്ഥാടനത്തിനെന്ന വ്യാജേനയാണ് വീട് വിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. തൃക്കരിപ്പൂര്‍ എടച്ചാക്കൈയിലെ ഡോ ഹിജാസും കുടുംബവും ഉടുംമ്പുന്തലയിലെ എന്‍ജിനിയറായ അബ്ദുള്‍ റഷീദും കുടുംബവും തൃക്കരിപ്പൂരിലെ മര്‍ഹാന്‍, മര്‍ഷാദ്, പാലക്കാട് ജില്ലയില്‍ നിന്നും ഇസ, യനിയ ഇവരുടെ ഭാര്യമാരുമാണ് കാണാതായ സംഘത്തില്‍പ്പെടുന്നത്. തെറ്റുതിരുത്തി തിരിച്ചു വന്നില്ലെങ്കില്‍ മയ്യത്തു പോലും കാണേണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.