കണ്ണൂരില്‍ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു; ലോക്കോ പൈലറ്റിന് പരിക്ക്; ഷണ്ടിംഗിനിടെയായിരുന്നു അപകടം

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു. ലോക്കോ പൈലറ്റിന് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ നാലേകാലോടെ ഷണ്ടിംഗിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി. കനത്ത മഴയില്‍ ഒന്നും കാണാന്‍ പറ്റിയില്ലെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. അപകടം ഷണ്ടിംഗ് ലൈനില്‍ ആയതിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വെ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.