കോഴിക്കോട് ജില്ലാ കളക്ടര്‍ എംപിയോട് മാപ്പ് പറയാന്‍ കാരണം മുഖ്യമന്ത്രിയുടെ ഇടപെടല്‍മൂലം; സാമൂഹ്യ-സാംസ്‌കാരിക മേഖലയിലുള്ളവരും പ്രശാന്തിനെതിരെ രംഗത്ത് വന്നു; വിശ്വസ്തനായ രമേശ് ചെന്നിത്തലയും കളക്ടര്‍ക്കെതിരെ തിരിഞ്ഞു

സ്വന്തം ലേഖകന്‍

കോഴിക്കോട്: ഫണ്ട് അനുവദിക്കുന്നതുമായുള്ള അനിശ്ചിതത്വം നീക്കുന്നതില്‍ അലംഭാവം തുടര്‍ന്ന കോഴിക്കോട് ജില്ലാ കളക്ടറുടെ നടപടിയെ ചോദ്യം ചെയ്തതിന് ആക്ഷേപിക്കപ്പെട്ട എം കെ രാഘവന്‍ എംപിയെ ആക്ഷേപിച്ച സംഭവത്തില്‍ എന്‍. പ്രശാന്ത് മാപ്പ് പറഞ്ഞത് മുഖ്യമന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന്. ഇല്ലാത്ത പ്രചാരണം നടത്തിയ കളക്ടര്‍ മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കളക്ടര്‍ കുന്നംകുളത്തിന്റെ മാപ്പും മുട്ടകൊണ്ടുള്ള ബുള്‍സൈ പടവും ഫെയസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചു. ജനപ്രതിനിധിയെ ആക്ഷേപിച്ച സംഭവത്തില്‍ സിപിഎമ്മിലെ ഒരുവിഭാഗം ഒഴികെ കളക്ടര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. അപമാനിക്കപ്പെട്ട എംകെ രാഘവന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കുകയും അദേഹവുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. മാത്രമല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രശാന്തിനെതിരെ രംഗത്ത് വന്നു. അദേഹത്തിന്റെ വിശ്വസ്തന്‍കൂടിയാണ് കളക്ടര്‍. സോഷ്യല്‍മീഡിയയിലെ ഒരുവിഭാഗം അരാഷ്ട്രീയവാദികളുമായി ചങ്ങാത്തം സ്ഥാപിച്ച കളക്ടര്‍ ജനപ്രതിനിധികളെ അപമാനിക്കുന്നതിനെതിരെ എം ജിഎസ് നാരായണന്‍, എം പി വീരേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവരും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വീതികൂട്ടലുമായി ബന്ധപ്പെട്ടുള്ള വിഷയത്തില്‍ എംജിഎസ് നാരായണനെ ജില്ലാ കളക്ടര്‍ ആക്ഷേപിച്ചത് ഏറെ വിവാദമായിരുന്നു.

np

മലാപ്പറമ്പ് സ്‌കൂള്‍ വിഷയത്തില്‍ അത് നിലനിര്‍ത്താന്‍ സമരം ചെയ്ത പ്രദീപ് കുമാര്‍ എംഎല്‍എ, ഭാസി മലാപ്പറമ്പ് എന്നിവര്‍ക്കും കളക്ടറോട് അതൃപ്തിയുണ്ടായിരുന്നു. മലാപ്പറമ്പ് സ്‌കൂള്‍ വിഷയത്തില്‍ വിജയം കാണും വരെ സമരം ചെയ്ത പ്രദീപ് കുമാര്‍ എംഎല്‍എ അവഗണിച്ച് ക്രഡിറ്റ് മുഴുവന്‍ കളക്ടര്‍ അടിച്ചുമാറ്റുകയായിരുന്നെന്ന് മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകരെ ഫെയ്‌സ്ബുക്കില്‍ ബ്ലോക്ക് ചെയ്തും അണ്‍ഫ്രണ്ട് ചെയ്തുമാണ് ജില്ലാ കളക്ടര്‍ അസഹിഷ്ണുത പ്രകടിപ്പിച്ചത്. തുടര്‍ന്നാണ് ഫണ്ട് വിഷയത്തില്‍ കളക്ടര്‍ എംപിയെ ആക്ഷേപിച്ചത്. എംപിക്കെതിരെ വാര്‍ത്ത നല്‍കണമെന്ന് കാണിച്ച് ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് അദേഹം വാട്‌സ്ആപ്പിലൂടെ അയച്ച സന്ദേശവും പുറത്തുവന്നിരുന്നു. ജില്ലാ കളക്ടര്‍ നിരൂപാധികം ക്ഷമ ചോദിച്ചത് പോസ്റ്റിവായി കാണുന്നുണ്ടെന്നും അദേഹവുമായി വ്യക്തിപരമായി പ്രശ്‌നങ്ങളില്ലെന്നും എം കെ രാഘവന്‍ എംപി വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.