വിഎസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാകും; കാബിനറ്റ് റാങ്കുള്ള പദവി; ഇരട്ടപദവി മറികടക്കാന്‍ നിയമഭേദഗതി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെ ഭരണഷ്‌കരണ കമ്മീഷന്റെ ചെയര്‍മാനാക്കാനാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭ അംഗീകരിച്ചു. നിയമപരമായുള്ള സാങ്കേതിക ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വിഎസ് ചുമതല ഏറ്റെടുക്കും. വിഎസിനെ ക്യാബിനറ്റ് റാങ്കുള്ള ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനാക്കിയാല്‍ അത് ഇരട്ട പദവിയായി കണക്കാക്കപ്പെടുമെന്നാണ് ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. അതിനാല്‍ ഈ പ്രതിസന്ധി ഒഴിവാക്കാന്‍ നിയമഭേദഗതി വേണമെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു. ഭരണപരിഷ്‌ക്കരണ കമ്മീഷന്റെ ഘടന തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇരട്ടപദവി ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ പോംവഴി തേടാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി നിയമഭേദഗതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് നേരത്തെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ആലങ്കാരിക പദവി വേണ്ടെന്ന് വിഎസ് അച്യുതാനന്ദന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാലിപ്പോള്‍ വിഎസ് ഈ പദവിയ്ക്ക് ലഭിക്കുന്നതിന് അനുകൂലനിലപാട് സ്വീകരിച്ചതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.