ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്‌ഫോടനം; രണ്ട് സുരക്ഷാഭടന്‍മാര്‍ക്ക് പരുക്ക്; ആക്രമി കൊല്ലപ്പെട്ടു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ സ്‌ഫോടനത്തില്‍ രണ്ട് സുരക്ഷാഭടന്‍മാര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.സ്‌ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പൊലീസ് തടഞ്ഞപ്പോള്‍ ആക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും പരിശോധന നടത്തുകയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

© 2024 Live Kerala News. All Rights Reserved.