എംപിയെ പരിഹസിച്ച് കോഴിക്കോട് ജില്ല കളക്ടറുടെ കുന്നംകുളം മാപ്പ്; ഇല്ലാത്ത വാര്‍ത്ത സൃഷ്ടിച്ച കളക്ടര്‍ മാപ്പു പറയണമെന്ന് എംകെ രാഘവന്‍ എംപി ആവശ്യപ്പെട്ടിരുന്നു

കോഴിക്കോട്: ഇല്ലാത്ത വാര്‍ത്ത സൃഷ്ടിച്ച ജില്ല കളക്ടര്‍ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട എംപിയെ പരിഹസിച്ച് കുന്നംകുളം മാപ്പ് എഫ്ബിയില്‍ പോസ്റ്റ് ചെയ്ത എന്‍ പ്രശാന്തിന്റെ നടപടി വിവാദത്തില്‍. ക്ഷമാപണം പറയുകയല്ല മറിച്ച് ‘മാപ്പ്’ ഫേയ്‌സ്ബുക്കില്‍ ഇട്ടാണ് തന്റെ പ്രതികരണം കളക്ടര്‍ നടത്തിയത്. ക്ഷമാപണം എന്നര്‍ത്ഥത്തിലുള്ള മാപ്പല്ല കളക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. കുന്നംകുളത്തിന്റെ മാപ്പാണെന്നും ശ്രദ്ധേയമാണ്. പ്രോട്ടേകോള്‍ മര്യാദ ലംഘിച്ചാണ് കളക്ടര്‍ എംകെ രാഘവന്‍ എംപികെതിരെ പോസ്റ്റിട്ടത്.
ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍ പറഞ്ഞിരുന്നു. പിആര്‍ഡിയെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച് തനിക്കെതിരെ അവാസ്തവ പ്രചാരണ നടത്തുകയാണെന്നും ഇക്കാര്യത്തില്‍ കളക്ടര്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നടപടികളുമായി മൂന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലുടെ ചീപ്പ് പബഌസിറ്റിക്ക് വേണ്ടി ജില്ല കളക്ടര്‍ തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം ഉയരുന്നു.

© 2024 Live Kerala News. All Rights Reserved.