ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു; കൊല്ലപ്പെട്ടത് പാലക്കാട് സ്വദേശി രജത്; പാന്‍മസാല വില്‍പ്പനക്കാരന്റെ മര്‍ദനമേറ്റാണ് മരിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് സ്വദേശി ഉണ്ണികൃഷ്ണന്റെ മകന്‍ രജത് ആണ് മരിച്ചത്. ഡല്‍ഹി പബ്ലിക് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് രജത്. പാന്‍മസാല വില്‍പ്പനക്കാരന്റെ മര്‍ദ്ദനമേറ്റാണ് രജത് മരിച്ചത്. ഇന്നലെ വൈകുന്നേരം ട്യൂഷന് കഴിഞ്ഞു മടങ്ങുമ്പോള്‍ രജത്തിനെ പാന്‍മസാല വില്‍പ്പനക്കാരന്‍ മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ എന്നാല്‍ മര്‍ദ്ദനത്തിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. വഴിയോരത്തു നിന്നും മര്‍ദ്ദിച്ചതിനു പിന്നാലെ സമീപത്തെ സരോവര്‍ പാര്‍ക്കിലേക്കു കൊണ്ടു പോയി വീണ്ടും മര്‍ദ്ദനത്തിനിരയാക്കി രജത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം.

പൊലീസുകാരെ തല്ലിയതടക്കം നിരവധി കേസുകള്‍ പാന്‍മസാലക്കാരനെതിരെ നിലനില്‍ക്കുന്നുണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ക്ക് സ്ഥലത്തെ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും പ്രദേശവാസികള്‍ പൊലീസിനെ അറിയിച്ചു. ഡല്‍ഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് രജത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.