ഭീകരവാദത്തെ പൂര്‍ണമായി അമര്‍ച്ച ചെയ്യാതെ വിശ്രമമില്ല; നിരപരാധികളെ കൊല്ലുന്ന ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്ന് ബരാക് ഒബാമ

ഒട്ടാവ: ഭീകരവാദത്തെ പൂര്‍ണമായി അമര്‍ച്ച ചെയ്യാതെ നമുക്ക് വിശ്രമമില്ല. നിരപരാധികളെ കൊല്ലുന്ന ഭീകരവാദികള്‍ ഇറാഖിലും സിറിയയിലും പരാജയഭീതിയിലാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.വടക്കേ അമേരിക്കന്‍ രാജ്യങ്ങളുമായി കാനഡയിലെ ഒട്ടാവയില്‍ നടത്തുന്ന ഉച്ചകോടിക്കിടെയായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. ഭീകരവാദത്തിനെതിരെ പോരാടാന്‍ തുര്‍ക്കിക്ക് എല്ലാ പിന്തുണയും നല്‍കും. ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഐ.എസിനെതിരെ ഒബാമ രംഗത്തെത്തിയത്.

© 2024 Live Kerala News. All Rights Reserved.