സ്വദേശിവത്ക്കരണം പാലിക്കാത്ത ആയിരം മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ അടച്ചുപൂട്ടി; നാലായിരത്തില്‍ പരം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി

റിയാദ്: അമ്പത് ശതമാനം സ്വദേശിവത്ക്കരണം പാലിക്കാത്ത ആയിരം മൊബൈല്‍ ഫോണ്‍ ഷോപ്പുകള്‍ അടച്ചുപൂട്ടിയതായി സൗദി തൊഴില്‍ വകുപ്പുമന്ത്രാലയം അറിയിച്ചു. ഇത്രയും സ്ഥാപനങ്ങളിലായി നാലായിരത്തില്‍ പരം വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി. ഇവര്‍ മറ്റു തൊഴിലുകള്‍ കണ്ടെത്തുകയോ രാജ്യം വിടുകയോ ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. റമദാന്‍ ഒന്നുമുതലാണ് സൗദി അറേബ്യയിലെ മൊബൈല്‍ ഫോണ്‍ വിപണിയില്‍ 50 ശതമാനം സ്വദേശിവത്ക്കരണം നിര്‍ബണന്ധമാക്കിയത്. റെയ്ഡു ഭയന്ന് അടച്ചിട്ട കടകള്‍ക്കെ തിരെ നടപടി ആരംഭിച്ചതായും ഇവര്‍ക്കെയതിരെയുളള ശിക്ഷാ നടപടികള്‍ തൊഴില്‍, സാമൂഹിക വികസന കാര്യ മന്ത്രാലയത്തിന് കീഴിലുളള പ്രത്യേക സമിതിക്ക് കൈമാറിയതായും അധികൃതര്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.