യെമനില്‍ ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു; ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 24 പേര്‍ക്ക് പരുക്ക്

യെമന്‍: ഐഎസ് ഭീകരര്‍ യെമനില്‍ നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മുകല്ലയില്‍ തിങ്കളാഴ്ചയായിരുന്നു ആക്രമണം നടന്നത്. മുകല്ലയിലെ ചക്‌പോസ്റ്റിലായിരുന്നു ഭീകരര്‍ ആദ്യം ആക്രമണം നടത്തിയത്. രണ്ടാമത്തെ ആക്രമണം സൈനിക കേന്ദ്രത്തിന് സമീപമായിരുന്നു. സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 24 പേര്‍ക്ക് പരിക്കേറ്റു.

© 2024 Live Kerala News. All Rights Reserved.