സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു;കൈയിലും നെറ്റിയിലും പച്ചകുത്തി

ജയ്പൂര്‍: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃസഹോദരങ്ങളും ചേര്‍ന്ന് കൂട്ടമാനഭംഗം ചെയ്തു. തുടര്‍ന്ന് യുവതിയുടെ കൈയിലും നെറ്റിയിലും പച്ചകുത്തുകയും ചെയ്തു. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര വനിതാ -ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ആവശ്യപ്പെട്ടു.

യുവതിയെ റെനി ഗ്രാമത്തിലെ ജഗന്നാഥാണ് വിവാഹം ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. അന്നുമുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. 51,000 രൂപ സ്ത്രീധനം നല്‍കണമെന്നാണ് ഭര്‍തൃകുടുംബം ആവശ്യപ്പെട്ടത്. ലഭിക്കാത്തതിനാല്‍ സ്ഥിരം മര്‍ദിക്കുമായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുടിക്കാനുള്ള പാനീയത്തില്‍ മരുന്നു ചേര്‍ത്ത് പാതിമയക്കത്തില്‍ കിടന്നപ്പോഴാണ് ശരീരത്തില്‍ പച്ചകുത്തിയതെന്ന് യുവതിയുടെ മാതാപിതാക്കള്‍ അറിയിച്ചു. ‘എന്റെ പിതാവ് ഒരു കള്ളനാണെന്നാണ്’ കൈയില്‍ പച്ചകുത്തിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.