അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളി ഇന്ത്യ; യുഎസ് സാങ്കേതിക വിദ്യയുടെ 99ശതമാനത്തിലും ഇന്ത്യയ്ക്ക് അവകാശം; നരേന്ദ്രമോഡിയുടെ വിജയം?

വാഷിങ്ടന്‍: പ്രധാനമന്ത്രി നേരന്ദ്രമോഡിയെ വിമര്‍ശിക്കുന്നതിന് മുമ്പ് ഇതുകൂടെ മനസ്സിലാക്കുന്നത് നന്നായിരിക്കും.അമേരിക്കയുടെ മുഖ്യ പ്രതിരോധ പങ്കാളിയാണ് ഇന്ത്യ.ന്നൊണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദേശമെന്ന് ഭരണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരിക്കുന്നു. യുഎസ് പ്രതിരോധ സാങ്കേതികവിദ്യയുടെ 99 ശതമാനവും ഇന്ത്യക്ക് ഉപയോഗിക്കാന്‍ അവകാശം. വളരെ സവിശേഷമായ പദവിയാണിതെന്നും അമേരിക്കയുടെ സഖ്യ കക്ഷികള്‍ക്കു പുറമേ ഈ പദവി ലഭിക്കുന്ന ഏക രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം വെളിപ്പെടുത്തിയതായാണ് വിവരം. ഈ മാസമാദ്യം ഒബാമയും ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയെത്തുടര്‍ന്നു പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ ഇന്ത്യയെ ‘പ്രധാനപ്പെട്ട പ്രതിരോധ പങ്കാളി’യായി വിശേഷിപ്പിച്ചിരുന്നു. ഒരു ശതമാനത്തില്‍ താഴെ ആവശ്യങ്ങള്‍ മാത്രമാണ് ഒഴിവാക്കപ്പെടുക. മറ്റൊരു രാജ്യവുമായും കൈമാറാത്ത സാങ്കേതികവിദ്യകളുടെ കാര്യത്തില്‍ മാത്രമാണ് ഈ നിയന്ത്രണം. ഇന്ത്യയെ ലക്ഷ്യം വെയ്ക്കുന്ന ചൈനയ്ക്കും പാകിസ്ഥാനും ഉള്‍പ്പെടെ ഇത് കനത്ത തിരിച്ചടിയാണുണ്ടാക്കുക.

© 2024 Live Kerala News. All Rights Reserved.