വീണ്ടും ഹിതപരിശോധന വേണം; ആവശ്യം ഉന്നയിച്ചവരുടെ എണ്ണം 25 ലക്ഷം കടന്നു; ബ്രെക്‌സിറ്റ് ഉണ്ടാക്കുന്ന അനിശ്ചിതാവസ്ഥയുടെ ആശങ്ക നീങ്ങിയില്ല

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് വീണ്ടും ഹിത പരിശോധന നടത്തണമെന്നാവശ്യപ്പെടുന്നവരുടെ എണ്ണം 25 ലക്ഷം കവിഞ്ഞു. ജനവിധി പുറത്തുവന്നതിനു തൊട്ടുപിന്നാലെ വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച നിവേദനത്തില്‍ ആദ്യ ദിവസം പത്തു ലക്ഷത്തിലേറെ പേരാണ് ഒപ്പിട്ടിരുന്നത്. രണ്ടാം ദിവസമായപ്പോഴേക്കും നിവേദനത്തില്‍ ഒപ്പുവച്ചവരുടെ എണ്ണം 25 ലക്ഷം കവിയുകയായിരുന്നു നിവേദനത്തില്‍ പേര് ചേര്‍ക്കുന്നവരുടെ തിരക്ക് കാരണം ഒരു സമയത്ത് പാര്‍ലിമെന്റ് പെറ്റീഷന്‍ വെബ്‌സൈറ്റ് ഹാങ്ങ് ആയിരുന്നു. ലക്ഷം പേരെങ്കിലും ഒപ്പുവെച്ച ഒരു നിവേദനം വന്നാല്‍ അത് ഹൗസ് ഓഫ് കോമണ്‍സില്‍ ചര്‍ച്ചക്കെടുക്കണമെന്നാണ് യു കെയിലെ നിയമം. ബ്രെക്‌സിറ്റ് ഉണ്ടാക്കുന്ന അനിശ്ചിതാവസ്ഥയെക്കുറിച്ചുള്ള ആശങ്കയിലാണ് ജനങ്ങളെന്ന് റിപ്പോര്‍ട്ടുകളാണിപ്പോള്‍ പുറത്തുവരുന്നത്.

© 2022 Live Kerala News. All Rights Reserved.