പുതിയ സ്മാര്‍ട്ട്‌ഫോണുകളുമായി ലെഇക്കോ; 8 ജിബി റാം, 25 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ എന്നിവ പ്രധാന സവിശേഷത

ബീജിങ്: വിപണിയില്‍ മികച്ച മുന്നേറ്റം നടത്തിയ ചൈനീസ് നിര്‍മ്മാതാക്കളാണ് ലെഇക്കോ. ഇപ്പോള്‍ ഇതാ ലെഇക്കോ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. 8 ജിബി റാം ആണ് സ്മാര്‍ട്ട്‌ഫോണിന്റെ പ്രധാന സവിശേഷത എന്നറിയുന്നു. ജൂണ്‍ 29നുള്ള ലോഞ്ചിങ്ങ് ചടങ്ങിന്റെ ഔദ്യോഗിക ടീസര്‍ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഷാങ്ഹായില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ പുതിയ ഡിവൈസ് അവതരിപ്പിക്കുമെന്ന് നേരത്തെ കമ്പനി സ്ഥിരീകരിച്ചിരുന്നു.

ലെ മാക്‌സ് സീരിസിലെ ലെ മാക്‌സ് ടു പ്രോ ആണ് ലെഇക്കോ പുറത്തിറക്കുന്നതെന്ന് വിവിധ ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിവൈസിനെക്കുറിച്ച് വിവരണമില്ലാതെയാണ് കമ്പനിയുടെ ലോഞ്ചിങ്ങ് ടീസര്‍. സ്‌നാപ്ഡ്രാഗണ്‍ 821 ആണ് സ്മാര്‍ട്ട്‌ഫോണിന് ഉള്‍ക്കരുത്തേകുക. 25 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഫിംഗര്‍ പ്രിന്റര്‍ സ്‌കാനര്‍ തുടങ്ങിയവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍. 30,000രൂപയായിരിക്കും വില. ലെഇക്കോയുടെ ലെ മാക്‌സ് ടു അടുത്തിടെയാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. 22,999 രൂപയായിരുന്നു വില.

© 2022 Live Kerala News. All Rights Reserved.