മലപ്പുറത്ത് ഡിഫ്തീരിയ ലക്ഷണത്തോടെ വിദ്യാര്‍ഥി മരിച്ചു; ഭീതി വിട്ടൊഴിയാതെ കേരളം

മലപ്പുറം: സംസ്ഥാനത്ത് ഡിഫ്തീരിയ ലക്ഷണത്തോടെ ഒരുമരണംകൂടി. മലപ്പുറം പുളിക്കല്‍ സ്വദേശി മുഹമ്മദ് അസ്ഫാഖാണ് (14) മരിച്ചത്. ഡിഫ്തീരിയ ലക്ഷണത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. രാജ്യത്ത് നിന്നുതന്നെ നിര്‍മ്മാര്‍ജ്ജനം ചെയ്ത മാരകരോഗമാണ് ചെറിയ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നത്. മുമ്പും മലപ്പുറത്ത് നിന്ന് ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ കേരളം കടുത്ത ഭീതിയിലാണ്ടിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.