സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതി ടിപി ദാസന് തിരിച്ചടിയായി; സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ അധ്യക്ഷ സ്ഥാനത്തേക്ക് വിഎസ് ശിവന്‍കുട്ടി; നിയമസഭാസമ്മേളനം കഴിഞ്ഞാലുടന്‍ തീരുമാനം

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ലോട്ടറി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തിരിച്ചടിയായതോടെ ടിപി ദാസനെ സ്‌പോര്‍
ട്‌സ് കൗണ്‍സില്‍ അധ്യക്ഷത സ്ഥാനത്ത് അവരോധിക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനം. പകരം മുന്‍ എംഎല്‍എ വിഎസ് ശിവന്‍കുട്ടിയെ അധ്യക്ഷനാക്കാനാണ് തീരുമാനം. അഞ്ജു ബോബി ജോര്‍ജ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് വിഎസ് ശിവന്‍കുട്ടിക്കുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുന്നത്. അഞ്ജു ബോബി ജോര്‍ജ് പ്രസിഡന്റ് സ്ഥാനം ഒഴിയുകയും നോമിനേറ്റഡ് ഭരണസമിതി അംഗങ്ങളെല്ലാം രാജിവെക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഭരണസമിതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കുന്നത്. അഞ്ജു ബോബി ജോര്‍ജ് രാജി വെച്ച സാഹചര്യത്തില്‍ പുന:സംഘടന എളുപ്പമായെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടുന്നത്. തലസ്ഥാനത്തു നിന്നു തന്നെയുള്ള സിപിഎം നേതാവായ ശിവന്‍കുട്ടി നേമത്തു പരാജയപ്പെട്ടെങ്കിലും അര്‍ഹമായ പരിഗണന നല്‍കണമെന്ന് അഭിപ്രായമുയര്‍ന്നിരിന്നു. ജില്ലാ ഫുട് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ശിവന്‍ കുട്ടി ,തലസ്ഥാനത്തെ മികച്ച സ്പോടസ് സംഘാടകന്‍ കൂടിയായണ്. ഈ സാഹചര്യത്തിലാണ് ശിവന്‍ കൂട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ടി പി ദാസനു വേണ്ട ഒരു വിഭാഗം ഇപ്പോഴും വാദിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ദാസനെ കൊണ്ടു വരുന്നത് അനുകൂലമല്ലായെന്നാണ് സിപിഎം കണക്കുക്കുട്ടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കായികമന്ത്രി ഇപി ജയരാജനും താല്‍പര്യം വി എസ് ശിവന്‍കുട്ടിയെ അധ്യക്ഷനാക്കാനാണെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.