സല്‍മാന്‍ ഖാന്‍ വെട്ടിലായി; ഗുസ്തി കഴിഞ്ഞാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാണ്

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാന്‍ വെട്ടിലായി. താരത്തിന്റെ പുതിയ സിനിമയായ സുല്‍ത്താന്റെ അനുഭവങ്ങള്‍ ചോദിച്ചപ്പോള്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയോട് ഉപമിച്ചായിരുന്നു. ഒരു അഭിമുഖത്തില്‍ താരം സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞുള്ള ശാരീരികാവസ്ഥയെ കുറിച്ച് നടത്തിയ പരാമര്‍ശം സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളിംഗിന് ഇരയായിരിക്കുകയാണ്.

സിനിമയില്‍ ഗുസ്തിക്കരന്റെ വേഷത്തില്‍ എത്തുന്ന സല്‍മാനോട് എങ്ങിനെയായിരുന്നു ഷൂട്ടിംഗ് അനുഭവം എന്ന് ചോദിച്ചപ്പോഴാണ് താരം സ്വന്തമായി ബലാത്സംഗ ഇരയോട് ഉപമിച്ചത്. ആറു മണിക്കൂര്‍ നീണ്ട ഷൂട്ടിംഗിനിടയില്‍ അനേകം തവണ ഭാരം ഉയര്‍ത്തുകയും താഴേയ്ക്ക് ഇടുകയും താരത്തിന് ചെയ്യേണ്ടി വന്നിരുന്നു. ഇത് തനിക്ക് വളരെ ദുഷ്‌ക്കരമായ ഒരു അനുഭവമായിരുന്നെന്നും പത്തു പ്രാവശ്യത്തോളം 120 കിലോ വീധം വിവിധ കോണുകളില്‍ എടുത്തുയര്‍ത്തേണ്ടി വന്നിരുന്നെന്നും താരം പറഞ്ഞു. റിംഗിലെ ഒരു യഥാര്‍ത്ഥ മത്സരത്തില്‍ പോലും ഇത്രയും തവണ ഒരാള്‍ക്ക് ഇക്കാര്യം ആവര്‍ത്തിക്കേണ്ടി വരാറില്ല. ഷൂട്ടിംഗിന് ശേഷം ഇറങ്ങുമ്പോള്‍ പലപ്പോഴും ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെ പോലെയാകും താന്‍. നേരെ നടക്കാന്‍ വയ്യ, നേരെ ചൊവ്വേ ആഹാരം കഴിക്കാന്‍ വയ്യ, തല പോലും നേരെ നില്‍ക്കില്ലെന്ന് താരം പറഞ്ഞു. ഇതില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ തോന്നുമെന്ന താരത്തിന്റെ പ്രസ്താവനയാണ് ട്രോളര്‍മാര്‍ക്ക് പണിയായത്.

© 2022 Live Kerala News. All Rights Reserved.